ഏതാനും നാളുകള്‍ക്ക് മുമ്പ് തമിഴ് സിനിമാലോകത്തിന്റെ ഉറക്കം കെടുത്തിയിരുന്ന സംഭവമാണ് സുചിലീക്ക്സ് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന വെളിപ്പെടുത്തലുകള്‍. ഗായിക സുചിത്ര കാര്‍ത്തിക് തന്റെ ട്വിറ്റര്‍ ഐഡിയിലൂടെ പ്രമുഖ നടീനടന്മാരുടെ മോശം ചിത്രങ്ങള്‍ പുറത്തുവിടുകയായിരുന്നു. തമിഴിലെ പ്രമുഖ നടീനടന്മാരുടെയും ഗായകരുടെയും ടിവി അവതാരകരുടെയുമെല്ലാം അശ്ലീല ചിത്രങ്ങള്‍ സുചിത്ര കാര്‍ത്തിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സുചീലീക്സ് എന്ന പേരില്‍ പുറത്ത് വന്നിരുന്നു. തമിഴ് സിനിമ ലോകത്തെ ആകെ പിടിച്ചു കുലുക്കുന്നതായിരുന്നു സൂചിലീക്ക്സിന്റെ പല പോസ്റ്റുകളും. തമിഴിലെ സൂപ്പര്‍ താരം ധനുഷ്, ചിമ്പു, ആന്‍ഡ്രിയ ജെറമിയ, തൃഷ, സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദര്‍ എന്നിവരുടേതെന്ന പേരില്‍ പല ദൃശ്യങ്ങളും ഇവര്‍ പറുത്തുവിട്ടു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ന്തൊണ് സംഭവിച്ചതെന്ന് തുറന്നുപറയുകയാണ് സുചിത്ര ഇപ്പോള്‍.
അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് സുചിത്രയുടെ ഭര്‍ത്താവ് അന്നാളുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സുചിത്ര പ്രതികരണങ്ങളൊന്നും നടത്തിയിരുന്നുമില്ല. ഇപ്പോള്‍ ഭര്‍ത്താവിന്റെ വാക്കുകളില്‍ ഉറച്ച് നിന്നുകൊണ്ടാണ് സുചിത്രയും രംഗത്തെത്തിയിരിക്കുന്നത്. താന്‍ തീര്‍ത്തും ദുഃഖിതയാണെന്നും നാണക്കേടു തോന്നുന്നു എന്നും സുചിത്ര പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും കഠിനമായ രണ്ടു മാസത്തിലൂടെയാണു കടന്നു പോയത്. വീട്ടുകാരും സുഹൃത്തുക്കളും ആരാധകരും അനുഭവിച്ച വിഷമത്തിനു കണക്കില്ല എന്നും ഇവര്‍ പറയുന്നു. ട്വിറ്ററിലൂടെ നടന്ന കാര്യത്തിനു തനിക്ക് ഒരു നിയന്ത്രണവും ഇല്ലായിരുന്നു എന്ന് ഇവര്‍ പറഞ്ഞു. സംഭവത്തില്‍ അവര്‍ ക്ഷമ ചോദിക്കുകയും ചെയ്തു. ഗൂഢമായ ലക്ഷ്യത്തോടെ കൂറെ പേര് ചേര്‍ന്നു ചെയ്താണ് ഇത്. പത്തുവര്‍ഷമായി എന്നെ അറിയാവുന്നവര്‍, എന്നോടു ശത്രുതയുള്ള ഒരാള്‍, വ്യക്തിപരമായി ഞാന്‍ കുറച്ചു വിഷമഘട്ടത്തിലായപ്പോള്‍ എന്നെ കടന്നാക്രമിച്ചു.
അക്കൗണ്ട് ഹാക്ക് ചെയ്യാനായി ചെന്നൈയിലെ ഒരു കമ്പനിയെ അവര്‍ ഉപയോഗിച്ചതായി അറിയാന്‍ കഴിഞ്ഞു എന്നും സുചിത്ര പറയുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടപ്പോള്‍ ട്വിറ്റര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടു. പക്ഷേ അപ്പോഴേയ്ക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. ഇത്തരം വിവരങ്ങള്‍ എന്റെ അക്കൗണ്ടിലൂടെ പുറത്തു പോയത് എനിക്കു വലിയ നാണക്കേട് ഉണ്ടാക്കി. 40 ഓളം വ്യാജ പ്രൊഫൈയിലുകള് തന്റെ പേരില്‍ സൃഷ്ടിക്കപ്പെട്ടു എന്നും സുചിത്ര പറയുന്നു. എല്ലാം കണ്ടപ്പോള്‍ മാനസികമായി തകര്‍ന്നു പോയി. വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നതു കൊണ്ടാണു ജീവിതത്തിലേയ്ക്കു തിരിച്ചു വരാനായത്. ഒന്നരമാസമായി അമേരിക്കയിലായിരുന്നു. ഞാന്‍ കടുത്ത മാനസിക വിഷമത്തിലാണ് എന്നു ഭര്‍ത്താവു പറഞ്ഞത് ശരിയാണെന്നും ഇവര്‍ പറഞ്ഞു. ഇനിയുള്ള കാലം പാടിയും എഴുതിയും പഴയ സുചിത്രയാകണം. എല്ലാവരും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുചിത്ര കാര്‍ത്തിക് പറഞ്ഞു.
റേഡിയോ ജോക്കി എന്ന നിലയിലും ഗായിക എന്ന നിലയിലും ഉള്ളതിനേക്കാള്‍ പതിന്മടങ്ങ് പ്രശസ്തിയാണ് സുചി ലീക്ക്സ് വഴി സുചിത്ര കാര്‍ത്തികിന് ലഭിച്ചത്. ഒരു പാര്‍ട്ടിക്കിടെ ധനുഷിനൊപ്പം വന്നവരില്‍ ചിലര്‍ തന്റെ കൈപിടിച്ച് തിരിച്ച് ഉപദ്രവിച്ചുവെന്ന് ആരോപിച്ച് ചിത്രമടക്കമായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്. ഇതിനു പിന്നാലെ ധനുഷിനെ വെല്ലുവിളിക്കുന്ന തരത്തില്‍ നിരവധി ട്വീറ്റുകളും അവര്‍ ചെയ്തു. ധനുഷും അനിരുദ്ധും ചേര്‍ന്ന് മയക്കു മരുന്നു നല്കി തന്നെ പീഡിപ്പിച്ചുവെന്നും തന്റെ ഭാഗം ശരിയാണെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തെ അറിയിക്കുമെന്നുമൊക്കെ അതിലുണ്ടായിരുന്നു. പിന്നാലെ സുചിത്രയുടെ അക്കൗണ്ടില്‍ നിന്നും പലരുടെയും സ്വകാര്യ ചിത്രങ്ങളും പുറത്തായി. എന്നെ ട്രോളുന്നതിന് മുമ്പ് നിങ്ങളുടെ താരത്തിന്റെ ലീലകള്‍ കാണൂ, എന്ന തലവാചകത്തോടെ യായിരുന്നു സുചിത്രയുടെ പോസ്റ്റ്.