എഴുപതുകളുടെ അവസാനത്തില്‍ ബാലതാരമായി വന്ന് എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും മലയാള സിനിമയില്‍ സജീവ സാന്നിദ്ധ്യമായി മാറിയ നടിയാണ് സുചിത്ര.
ജോഷി സംവിധാനം ചെയ്ത നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയിലൂടെയാണ് താരം നായികയായി ബിഗ്‌സ്‌ക്രീനില്‍ അരങ്ങേറുന്നത്.
സുചിത്ര മുരളി. പിന്നീട് നിരവധി സിനിമകളില്‍ നായികയായും സഹനടിയായും തിളങ്ങിയ താരം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറി.
ഇന്നും മലയാളികള്‍ സ്നേഹത്തോടെ ഓര്‍ക്കുന്ന നായികമാരില്‍ ഒരാള്‍ ആണ് സുചിത്ര. സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം അറിയാന്‍ പ്രേക്ഷകര്‍ക്ക് താല്പര്യവുമാണ്. താരത്തിന്റെ ചിത്രങ്ങള്‍ക്കൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
മലയാളത്തിലെ ഹാസ്യ സിനിമകളുടെ ട്രെന്‍ഡ് കാലത്ത് ജഗദീഷ് സിദ്ധീഖ്, മുകേഷ് എന്നി വരുടെയൊക്കെ സ്ഥിരം നായികയായിരുന്നു സുചിത്ര.
പിന്നീട് രണ്ടാംനിര സിനിമകളിലേക്ക് ടൈപ്പ്ചെയ്യപ്പെടുകയായിരുന്നു. മിമിക്സ് പരേഡ്, കാസര്‍ഗോഡ് കാദര്‍ഭായ്, കവടിയാട്ടം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
അതേ സമയം സൂപ്പര്‍താര സിനിമകളിലൊക്കെ സ്ഥിരം സഹോദരി വേഷമായിരുന്നു താരത്തിന് ലഭിച്ചത്.
മോഹന്‍ലാലിന്റെ ഭരതം എന്ന സിനിമയില്‍ ഊമയായ സഹോദരിയായി താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ അധികകാലം സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ സുചിത്രയ്ക്ക് ആയില്ല.
2002ല്‍ വിവാഹം കഴിഞ്ഞതോടെ താരം സിനിമ വിട്ടു. എങ്കില്‍ പോലും മലയാളികള്‍ക്ക് ഇന്നും പ്രിയങ്കരിയാണ് സുചിത്ര മുരളി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സുചിത്ര.
ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയും താരം നല്‍കി. മലയാള സിനിമയില്‍ ഇപ്പോള്‍ നിരവധി കഴിവുള്ള താരങ്ങള്‍ ആണ് സജീവമായി നില്‍ക്കുന്നതെന്നും അവരുടെ ഇടയില്‍ തന്നെ നന്നായി അഭിനയിക്കുന്നതിന് വലിയ മത്സരങ്ങള്‍ തന്നെ നടക്കുന്നുണ്ടെന്നും അത് കൊണ്ട് തന്നെ വളരെ ആലോചിച്ചു മാത്രമേ അവര്‍ക്കിടയിലേക്ക് ഇറങ്ങു വെന്നും താരം പറയുന്നു.
അഭിനയത്തില്‍ സജീവമായ സമയത്ത് ചില അവസരങ്ങള്‍ വേണ്ട എന്ന് വെച്ചിട്ടുണ്ട്. ആ കഥാപാത്രങ്ങളെ ഇന്നും കാണുമ്പോള്‍ അത് ഞാന്‍ ചെയ്യേണ്ടിയിരുന്നതാണല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്.
ചിലപ്പോഴൊക്കെ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളെ വേണ്ടെന്നു വെച്ചതില്‍ വിഷമവും തോന്നിയിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ മീ ടു ആരോപണങ്ങള്‍ ഉയര്‍ന്നു വരുകയാണ്. എന്നാല്‍ താന്‍ അഭിനയിക്കുന്ന കാലത്ത് അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും സുചിത്ര പറയുന്നു.
ഇതുവരെ തനിക്ക് സിനിമയില്‍ നിന്നും മോശമായ ഒരു അനുഭവങ്ങളും ഉണ്ടായിട്ടില്ലെന്നും മറ്റ് പരിപാടികള്‍ക്കായി പുറത്ത് പോകണമെങ്കില്‍ പോലും സഹതാരങ്ങള്‍ കൂടെയുള്ളതിനാല്‍ വല്ലാത്ത ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടിരുന്നുവെന്നും താരം പറഞ്ഞു.
എന്നാല്‍ ആകെ ഭയപ്പെട്ടത് സ്റ്റേജ് ഷോകള്‍ക്കായി പുറത്ത് പോകുന്ന സമയത്ത് ഹോട്ടലുകളില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്നപ്പോള്‍ ആയിരുന്നുവെന്നും സുചിത്ര പറഞ്ഞു.