മലയാളികളുടെ പ്രിയ നടിയാണ് സുചിത്ര നായര്‍.ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്നു വാനമ്പാടി എന്ന സൂപ്പര്‍ഹിറ്റ് സീരിയലില്‍ കൂടിയാണ് സുചിത്ര മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്.
കൂടാതെ ഏഷ്യാനെറ്റിലെ തന്നെ നിരവധി പരിപാടികളില്‍ അവതാരകയായും സുചിത്ര നായര്‍ എത്തിയിട്ടുണ്ട്. ബിഗ്ബോസ് മലയാളം സീസണ് നാലിലും സുചിത്ര നായര്‍ മല്‍സരാര്‍ഥിയായി എത്തിയിരുന്നു.
ബിഗ്ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സുചിത്ര അഭിമുഖങ്ങള്‍ക്കോ മറ്റ് പൊതു പരിപാടികളിലോ ഇതുവരെ പങ്കെടുത്തിട്ടില്ല.
അച്ഛനമ്മമാരെയും കുടുംബാംഗങ്ങളെയും കാണാം എന്ന സന്തോഷത്തോടെയായിരുന്നു സുചിത്ര പുറത്തിറങ്ങിയത്.
അതിനിടെ നടിയുടെ ചില പഴയകാല ഇന്റര്‍വ്യൂകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറുന്നത്.
തന്റെ വിവാഹത്തെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചും സംസാരിക്കുന്ന സുചിത്രയാണ് ഇതിലുള്ളത്. തന്റെ വിവാഹ സങ്കല്പങ്ങളെ കുറിച്ച് പങ്കുവെക്കുകയാണ് സുചിത്ര ഈ അഭിമുഖങ്ങളില്‍ ഒക്കെ.
എന്താ മോളേ വിവാഹം ചെയ്യാത്തത് എന്ന് പലരും ചോദിക്കാറുണ്ട് എന്നും ആ ചോദ്യം ഇപ്പോള്‍ ശീലമായി എന്നുമാണ് നടി പറയുന്നത്.
വിവാഹം കഴിക്കാതെ ഇരിക്കുക ഒന്നുമില്ല. തീര്‍ച്ചയായും കല്യാണം ഉണ്ടാവും. പക്ഷെ എനിക്കൊരു ആഗ്രഹമുണ്ട്. രണ്ട് സിനിമ എങ്കിലും ചെയ്യമെന്ന്.
അങ്ങനെ രണ്ടേ രണ്ട് സിനിമകള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ കല്യാണം കഴിക്കുന്നതില്‍ എതിര്‍പ്പില്ല.
വിവാഹം ചെയ്യാന്‍ പോകുന്ന ആള് എന്നെ മനസ്സിലാക്കുന്ന ആളായിരിക്കണം എന്ന് എല്ലാവരെയും പോലെ എനിക്കും ആഗ്രഹമുണ്ട്. പിന്നെ പോസിറ്റീവ് ആയിരിക്കണം.
കാണുന്ന ഏതൊരാളില്‍ നിന്നും ഒരു നല്ല ചിരി പ്രതീക്ഷിക്കുന്ന ആളാണ് ഞാന്‍. എന്നെ സംബന്ധിച്ച് മനോഹരമായി ചിരിക്കാന്‍ കഴിയുന്നവരെല്ലാം നല്ലതാണ്. അത് പോലെ ഒരാളായിരിക്കണം എന്നാണ് സുചിത്ര വ്യക്തമാക്കിയത്.