കയ്റോ: കിഴക്കൻ ആഫ്രിക്കൻരാജ്യമായ സുഡാനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട ഏപ്രിലിനുശേഷം പട്ടിണിമൂലം മരിച്ചത് 500 കുട്ടികൾ. സേവ് ദ ചിൽഡ്രൻ എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.
പോഷഹാരക്കുറവുമൂലമുള്ള രോഗങ്ങളുള്ള 31,000 കുട്ടികൾക്കു ചികിത്സാസൗകര്യമില്ല. ഏപ്രിൽ 15നാണു സുഡാനിൽ സൈന്യവും പാരാമിലിട്ടറി സേനയും തമ്മിൽ സംഘർഷം ആരംഭിച്ചത്.
തലസ്ഥാനമായ ഖാർത്തൂമിലും മറ്റു നഗരങ്ങളിലുമാണു രൂക്ഷമായ കലാപം അരങ്ങേറിയത്. നിരവധി പേർ വെള്ളവും വൈദ്യുതിയും ഇല്ലാതെയാണു ജീവിക്കുന്നത്. രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം പൂർണമായും തകർച്ചയിലാണ്.
നാലായിരത്തോളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 44 ലക്ഷം പേർ സുഡാനിലെതന്നെ മറ്റു മേഖലകളിലേക്കോ അയൽരാജ്യങ്ങളിലേക്കോ പലായനം ചെയ്തു.