ജോഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍ ജെ.പി. ഡുമിനി ഏകദിനത്തില്‍ നിന്നും വിരമിക്കുന്നു. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനുശേഷം ഡുമിനി ഏകദിനം മതിയാക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
അതേസമയം ട്വന്റിയിൽ തുടരുമെന്നും ഡുമിനി വ്യക്തമാക്കി. ടെസ്റ്റിൽനിന്നും അദ്ദേഹം നേരത്തെ വിരമിച്ചിരുന്നു. മാറ്റിനിര്‍ത്തപ്പെട്ട കഴിഞ്ഞ കുറേ മാസങ്ങളില്‍ തന്റെ കരിയറിനെ കുറിച്ച് വിശകലനം ചെയ്യുവാനായെന്നും ഡുമിനി പറഞ്ഞു.
ഭാവിയിലേക്കുള്ള ലക്ഷ്യങ്ങളെ കുറിച്ചു തനിക്ക് ധാരണ ലഭിച്ചു. ഇതുപോലൊരു തീരുമാനം എടുക്കുക എളുപ്പമല്ല. എന്നാല്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് തനിക്ക് താത്പര്യമെന്നും ഡുമിനി വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് പറയുന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി 193 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള താരം 5,407 റണ്‍സും 68 വിക്കറ്റും നേടിയിട്ടുണ്ട്. 46 ടെസ്റ്റുകളിൽനിന്ന് ഡുമിനി 2,103 റണ്‍സ് നേടിയിട്ടുണ്ട്.