രാജ്യമൊട്ടാകെ ബജറ്റിന്റെ ആകാംഷയുടെ മുൾമുനയിൽ നിൽക്കുമ്പോൾ സുദർശൻ പട്നായിക് എന്ന സാൻഡ് ആർട്ടിസ്റ്റ് ഒഡീഷയിലെ പുരി ബീച്ചിൽ സാൻഡ് ആർട്ടിലൂടെ ബജറ്റിനെ സ്വാഗതം ചെയ്യുകയാണ്. അദ്ദേഹം നിർമിച്ച യൂണിയൻ ബജറ്റിന്റെ മണൽകലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നാല് ടൺ മണൽകൊണ്ടാണ് സാൻഡ് ആർട്ട് തീർത്തിരിക്കുന്നത്.
എല്ലാ ഇന്ത്യക്കാരെ പോലെ താനും വളരെ ആകാംഷയോടെയാണ് കേന്ദ്ര ബജറ്റിനെ നോക്കികാണുന്നത്. ഒഡീഷയിലെ പുരി ബീച്ചിലെ സാൻഡ് ആർട്ടിലൂടെ താനും ബജറ്റിനെ സ്വാഗതം ചെയ്യുകയാണെന്ന് പട്നായിക് അറിയിച്ചു.
ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ ജേതാവ് ആണ് പട്നായിക്. ഒഡീഷയിലെ പുരി ബീച്ചിൽ സാൻഡ് ആർട്ട് സ്കൂൾ നടത്തി വരികയാണ് അദ്ദേഹം. എച്ച്ഐവി, ആഗോളതാപനം, പ്ലാസ്റ്റിക് മലിനീകരണം തുടങ്ങിയ നിരവധി വിഷയങ്ങളിൽ പട്നായിക് സാൻഡ് ആർട്ട് ചെയ്തിട്ടുണ്ട്. 65-ലധികം അന്താരാഷ്ട്ര സാൻഡ് ആർട് മത്സരങ്ങളിലും ഫെസ്റ്റിവലുകളിലും പട്നായിക് രാജ്യത്തിന് വേണ്ടി പങ്കെടുത്തിട്ടുണ്ട്.