കായംകുളം: നിയമ വ്യവസ്ഥയെ കാറ്റിൽ പറത്തിക്കൊണ്ട് ക്വട്ടേഷൻ ഗുണ്ടാസംഘങ്ങൾക്കും സാമൂഹിക വിരുദ്ധൻമാർക്കും അഴിഞ്ഞാട്ടം നടത്താനുള്ള അവസരമാണ് പിണറായി സർക്കാർ കേരളത്തിൽ ഒരുക്കി കൊടുത്തതെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ.
മയക്കുമരുന്നിന്റെയും ലഹരിയുടെയും മദ്യത്തിന്റെയും ആസ്ഥാനമായി കേരളത്തെ മാറ്റി, നിരന്തരമായി സത്യപ്രതിജ്ഞാലംഘനങ്ങളും, വാഗ്ദാന ലംഘനങ്ങളും മുഖ്യമന്ത്രി പിണറായി നടത്തി കൊണ്ടിരിക്കുകയാണ്.
പൊതുവിതരണ സമ്പ്രദായം തകർത്തു തരിപ്പണമാക്കി, വിലക്കയറ്റം തടയാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. യുഡിഎഫ് സ്ഥാനാർത്ഥി അരിതാ ബാബുവിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് നിയമസഭയിലേക്ക് അയക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
പുതുപ്പള്ളി ദേവികുളങ്ങര പഞ്ചായത്തിലെ 124ാം ബൂത്ത് കമ്മറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു സുധീരൻ.