പയ്യാവൂർ: ചെമ്പേരി സാന്ത്വനത്തിൽ പാലിയേറ്റീവ് പരിചരണത്തിൽ കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന തേലപ്പള്ളിൽ ബേബി എന്ന അങ്ങാടി ബേബിയെക്കാണാൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ചെമ്പേരിയിലെത്തി.
തനിക്ക് മരിക്കുന്നതിന് മുൻപ് കെ. സുധാകരനെ നേരിൽ കാണണമെന്ന ആഗ്രഹം ബന്ധുക്കൾ കെപിസിസി പ്രസിഡന്റിനെ അറിയിച്ചു.
ബേബിയുടെ ആഗ്രഹം അറിഞ്ഞ കെ. സുധാകരൻ തന്റെ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി വന്നത് ബന്ധുക്കൾക്കും ആശ്വാസമായി.
സാധാരണ പ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ കരുതലാണ് ഈ സന്ദർശനത്തോടെ പ്രകടമായതെന്ന് മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ പറഞ്ഞു.
കെ. സുധാകരനോടൊപ്പം, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ജോഷി കണ്ടത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, ജോസഫ് കൊട്ടുകാപ്പള്ളിൽ, മെംബർമാരായ ജയശ്രീ ശ്രീധരൻ, ഷിജ ഷിബു എന്നിവരും ഉണ്ടായിരുന്നു.