തിരുവനന്തപുരം: വ്യാപാരികൾക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെരുവ് ഭാഷയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നവരെയാണ് മുഖ്യമന്ത്രി വെല്ലുവിളിക്കുന്നതെന്നും സുധാകരൻ തുറന്നടിച്ചു.
പോലീസ് കടയടപ്പിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് പാർട്ടി വ്യാപാരികൾക്കൊപ്പം നിൽക്കും. ലോ ക്ക്ഡൗൺ നിയന്ത്രണങ്ങൾ മയപ്പെടുത്തുകയാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്.
കച്ചവടക്കാരോട് യുദ്ധമല്ല, ചർച്ചയാണ് വേണ്ടതെന്നും സുധാകരൻ പറഞ്ഞു.