കണ്ണൂർ: കേരളത്തിൽ യുഡിഎഫ് ഉറപ്പാണെന്നും പിണറായി വിജയന് ജയിൽ ഉറപ്പാണെന്നും കോൺഗ്രസ് നേതാവ് കെ. സുധാകരൻ. തളിപ്പറമ്പിലും ധർമടത്തും വ്യാപകമായി കള്ളവോട്ട് നടന്നെന്നും അദ്ദേഹം ആരോപിച്ചു.
തളിപ്പറമ്പിൽ റീപോളിംഗ് അനുവദിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും. പലയിടങ്ങളിലും യുഡിഎഫ് ബൂത്ത് ഏജന്റുമാരെ ബൂത്തിലിരിക്കാൻ സമ്മതിച്ചില്ല.
ചെക്ക് പോസ്റ്റ് ഉണ്ടാക്കി സിപിഎം അല്ലാത്തവരെ വിരട്ടിയോടിച്ചു. എം.വി. ഗോവിന്ദൻ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രസ്താവന നടത്തി. ഇതിനെതിരെ കേസെടുക്കണം.
ധർമടത്തും തളിപ്പറമ്പിലും പ്രിസൈഡിംഗ് ഓഫീസറുടെ പച്ചക്കൊടിയോടെയാണ് കള്ളവോട്ട് നടന്നത്. മലപ്പട്ടം പഞ്ചായത്തിലെ എല്ലാ ബൂത്തും സിപിഎം പിടിച്ചെടുത്തു. കുറ്റ്യാട്ടൂർ വേശാലയിൽ ബൂത്ത് ഏജന്റിന്റെ ദേഹത്ത് മുളക് പൊടി വിതറിയെന്നും അദ്ദേഹം ആരോപിച്ചു.