കണ്ണൂർ: യുഡിഎഫ് പ്രവർത്തകർക്കെതിരേ സിപിഎം പ്രകോപനം ആവർത്തിച്ചാൽ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് കെ. സുധാകരൻ എംപി.
തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കാത്ത നിരാശയിലാണ് സിപിഎം ലീഗ് പ്രവർത്തകന്റെ കൊലപാതകം നടത്തിയത്. ഗൂഢാലോചനയ്ക്ക് പിന്നിൽ സിപിഎം നേതാവ് പാനോളി വത്സനെന്നും സുധാകരൻ ആരോപിച്ചു.
അതേസമയം, കൊലപാതകത്തിൽ പങ്കില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രതികരണം. മൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.