അന്പലപ്പുഴ:ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് പൊതുമരാമത്ത് മന്ത്രി.ജി.സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10ഓടെ ചെങ്ങന്നൂരിൽ നിന്നും പറവൂരിലുള്ള വസതിയിലേക്കു വരുന്ന വഴിയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ മന്ത്രിയെ കാർഡിയാക് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
രക്ത സമർദ്ദത്തിലെ ഏറ്റക്കുറച്ചിലിനെ തുടർന്ന് വിശ്രമത്തിനായാണ് ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഇന്ന് വിദഗ്ദ പരിശോധനകൾക്കു ശേഷം മന്ത്രിക്ക് വീട്ടിലേക്കു പോകുവാനാകുമെന്നും ഡോക്ടർമാർ പറഞ്ഞു.