തിരുവനന്തപുരം: ബ്രേക്കിംഗ് ന്യൂസുകളുടെ രക്തസാക്ഷിയാണ് താനെന്ന് മന്ത്രി ജി.സുധാകരൻ. മനപൂർവം ആക്ഷേപിക്കുകയും ഇത് തെറ്റാണെന്ന് ചുണ്ടിക്കാണിച്ചാൽ തിരുത്താതെ കണ്ണടക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ നിലപാട് ശുദ്ധ ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ കാശ് കിട്ടുന്ന മാധ്യമങ്ങളിലേക്ക് ചാടാനും മടിയില്ലാത്ത കാലമാണിന്ന്. സാമ്പത്തിക താൽപര്യത്തിന് വേണ്ടി മാധ്യമ സ്വതന്ത്ര്യം അടിയറവുവച്ച് മാനേജ്മെന്റിനെ സുഖിപ്പിക്കാൻ നിർദാക്ഷിണ്യം വാർത്തകളെഴുതുകയാണ് ഒരു കൂട്ടർ. മാധ്യമങ്ങൾ വിചാരിച്ചാൽ കേരളത്തിന്റെ പകുതി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.