ധ​ർ​മ​ട​ത്ത് “നേ​മം മോ​ഡ​ൽ’ പി​ണ​റാ​യി​യെ ത​ള​യ്ക്കാ​ൻ സു​ധാ​ക​ര​നോ;ഡൽഹിയിൽ ചർച്ച തുടരുന്നു


ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ധ​ർ​മ​ട​ത്ത് “നേ​മം’ മോ​ഡ​ൽ പ​രീ​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ്.ഇ​ന്ന​ലെ ന​ട​ന്ന സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന പ​ട്ടി​ക​യി​ൽ ധ​ർ​മ​ട​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് നേ​താ​വ് ജി.​ദേ​വ​രാ​ജ​നെ മ​ത്സ​രി​പ്പി​ക്കാ​നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്ത​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം. കെ.​സു​ധാ​ക​ര​നെ പി​ണ​റാ​യി വി​ജ​യ​നെ​തി​രേ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളി​ൽ ചി​ല​ർ ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​ക്കാ​ര്യം, കെ.​സു​ധാ​ക​ര​നോ​ട് ചോ​ദി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സു​ധാ​ക​ര​നെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ച​ർ​ച്ച ന​ട​ന്നു വ​രി​ക​യാ​ണ്. 2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ൽ 4099 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത്.

കെ.​സു​ധാ​ക​ര​ൻ ധ​ർ​മ​ട​ത്ത് മ​ത്സ​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ന്പ​റം ദി​വാ​ക​ര​ൻ ഉ​ൾ​പ്പെ​ടെ നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment