കണ്ണൂർ: ധർമടത്തേക്ക് മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ എംപി. സ്ഥാനാർഥിത്വം സംബന്ധിച്ച വിമൂഖത കെപിസിസി നേതൃത്വത്തെ അദ്ദേഹം അറിയിച്ചു. ജില്ലാ നേതാക്കളുടെ സമ്മർദത്തെ തുടർന്നാണ് സുധാകരന്റെ പിൻമാറ്റം.
കണ്ണൂരിലെ എല്ലാ മണ്ഡലത്തിലും പ്രചാരണത്തിന് തന്റെ സാന്നിധ്യം ആവശ്യമാണ്. ഈ സാഹചര്യത്തിൽ ധർമടത്ത് മത്സരിക്കാൻ സാധിക്കില്ല. ഡിസിസി സെക്രട്ടറി സി. രഘുനാഥിനെ ധർമടത്തേക്ക് പരിഗണിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
അതേസമയം, ധർമടത്തെ സ്ഥാനാർഥിയെ സംബന്ധിച്ചുള്ള പ്രഖ്യാപനം ഡൽഹിയിൽ ഹൈക്കമാൻഡ് നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നേരത്തേ, ധർമടത്തെ സ്ഥാനാർഥിത്വത്തിനായി സുധാകരന്റെ സമ്മതം കാത്തിരിക്കുന്നതായി മുല്ലപ്പള്ളി പറഞ്ഞിരുന്നു.