കടന്പൂർ: കടമ്പൂർ ഹൈസ്കൂളിനു സമീപം യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു. രാജീവ് ഭവനു സമീപം സ്ഥാപിച്ച പ്രചാരണ ബോർഡുകളാണു നശിപ്പിച്ചത്. അർധരാത്രിയ്ക്കു ശേഷമാണു സംഭവം നടന്നത്. പ്രചാരണ ബോർഡും പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാജ്ഞലിയർപ്പിച്ചു സ്ഥാപിച്ച ബോർഡും കൊടിതോരണങ്ങളുമാണു നശിപ്പിച്ചത്.
പ്രചാരണ ബോർഡ് നശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഇരുട്ടിന്റെ മറവിൽ നടത്തുന്ന ഇത്തരം സാമുഹ്യവിരുദ്ധ നടപടിക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നു മണ്ഡലം പ്രസിഡന്റ് സി.ഒ രാജേഷ് ആവശ്യപ്പെട്ടു.