തിരുവനന്തപുരം: പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി.സുധാകരൻ. ശശികുമാര വർമ കള്ളനാണെന്നും അദ്ദേഹത്തിന് മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് സംശയിച്ചതെന്നും സുധാകരൻ ആരോപിച്ചു.
തന്ത്രിക്കെതിരെയും മന്ത്രി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഭക്തി കൊണ്ടല്ല സാമ്പത്തിക താത്പര്യം കൊണ്ടാണ് തന്ത്രി കടിച്ചുതൂങ്ങി കഴിയുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ശബരിമലയില്‍ പോകുന്ന സ്ത്രീകളുടെ ഭൂതവും വര്‍ത്തമാനവുമൊന്നും പരിശോധിക്കണ്ട കാര്യമില്ലെന്നും സ്ത്രീകള്‍ ശബരിമലയിലെത്തിയാല്‍ അയ്യപ്പന് ഒരു പ്രശ്നവുമില്ലെന്നും മന്ത്രി പറഞ്ഞു.