തിരുവനന്തപുരം: കേരള കോണ്ഗ്രസ് എമ്മുമായും കെ.എം.മാണിയുമായും കൂട്ടു കൂടുന്നതിൽ തെറ്റില്ലെന്ന് മന്ത്രി ജി.സുധാകരൻ. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
ബൂർഷ്വാ ജനാധിപത്യ പാർട്ടികളുമായി യോജിക്കാമെന്നതാണ് പാർട്ടി ലൈൻ. മാണി ഗ്രൂപ്പിനെ മുന്നണിയിലെടുക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ വി.എസ്.അച്യുതാനന്ദന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ജി.സുധാകരൻ പറഞ്ഞു.