കൊച്ചി: കൊച്ചിയിലെ അതിരൂക്ഷമായ ഗതാഗത കുരുക്കിൽ പിഡബ്ല്യുഡിക്ക് ഉത്തരവാദിത്വമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാരകരൻ. ഗതാഗതം നിയന്ത്രിക്കേണ്ടത് കളക്ടറും പോലീസും ചേർന്നാണ്. കൊച്ചിയിലെ റോഡുകൾ മുഴുവൻ തകർന്നെന്ന് പറയാനാകില്ല.
പല റോഡുകളിലെയും വിവിധയിടങ്ങളാണു തകർന്നിട്ടുള്ളത്. അടിയന്തര നിർമാണപ്രവർത്തനങ്ങൾക്കായി ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. റോഡിന്റെ മോശം അവസ്ഥയും വിവിധ നിർമാണ പ്രവർത്തികൾമൂലവും ഗതാഗത കുരുക്കിൽ നട്ടം തിരിയുന്ന വൈറ്റില-അരൂർ ബൈപ്പാസിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുണ്ടന്നൂർ മേൽപ്പാലം പണികൾ പൂർത്തിയാക്കാൻ ഏഴ് മാസംകൂടി വേണ്ടിവരും. മഴയത്ത് അറ്റകുറ്റപണികൾ നടത്താൻ കഴിയില്ല. ടാറിംഗ് നടത്തുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.