വടക്കാഞ്ചേരി പീഡനക്കേസില്‍ ആരോപണ വിധേയനായ ജയന്തന്റെ മുഖത്ത് കള്ളലക്ഷണം;അയാള്‍ നല്ലൊരു സഖാവല്ലെന്ന് ജി. സുധാകരന്‍

FB-SUDHAKARAN

കായംകുളം: വടക്കാഞ്ചേരി പീഡന ക്കേസില്‍ ആരോപണ വിധേയനായ നഗരസഭാ കൗണ്‍സിലര്‍ ജയന്തന്റെ മുഖത്ത് കള്ളലക്ഷണമാണന്നും അയാള്‍ നല്ല സഖാവല്ല, കള്ളനാണന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കായംകുളത്ത്  കേരള കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിന് സമാ പനം കുറിച്ച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ മാന്യതയോടെ കാണുന്ന സമീപനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഉള്ളത്. ഇരയുടെ പേര് വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറി രാധാകൃഷ്ണന്റെ നടപടി ഏറ്റവും വലിയ തെറ്റാണ്.

ജനപ്രതിനിധികളും പൊ തുപ്രവര്‍ത്തകരും സ്വന്തമായി കൃഷി ചെയ്ത് മാതൃകയാകണം. കൃഷിക്കാ രുടെ മാത്രം ജോലിയല്ല കൃഷിപ്പണി എന്ന് സമൂഹം മനസിലാക്കണം സ്വന്തം ഭൂമിയില്‍ കൃഷിചെയ്യാത്ത ഒരാളെയും ഇനി പഞ്ചായത്ത് മെമ്പര്‍ പോലും ആക്കരുത.്  അവരെ മത്സരിപ്പിക്കുകയും ചെയ്യരുത് മന്ത്രി മാരും എംഎല്‍എ മാരും കൃഷിചെയ്യണം. അലക്കിത്തേച്ച ഉടുപ്പിട്ടു നടക്കുന്നതല്ല രാഷ്ട്രീയം. നേതാ ക്കള്‍ അഴിമതിക്കു കൂട്ടുനില്‍ക്കരുത്. ദീര്‍ഘനാള്‍ എംഎല്‍എ ആയാല്‍ ചിലര്‍ക്ക് തലക്കനമാണെന്നും സുധാകരന്‍ പറഞ്ഞു.

യുഡിഎഫ് ഭരണകാലത്ത് ചില മന്ത്രിമാരും ഉദ്യോഗസ്ഥരും അഴിമ തിയുടെ ആറാട്ട് നടത്തുകയായിരുന്നു. ഈ സര്‍ക്കാര്‍ വികസന ഭരണ മാണ് ലക്ഷ്യമിടുന്നത്. അഴിമതിക്കാ രെ സര്‍ക്കാര്‍ സംരക്ഷിക്കില്ലന്നും മന്ത്രി പറഞ്ഞു.  ശ്രീകുമാരണ്ണി ത്താന്‍ അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ സി.പി.എം.ജില്ലാ സെക്ര ട്ടറി സജി ചെറിയാന്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് ജി.വേണുഗോപാല്‍ .എം.എ. അലിയാര്‍. കെ.എച്ച് ബാബുജാന്‍, പി.അരവിന്ദാക്ഷന്‍, പി. ഗാനകുമാര്‍, എന്‍.ശിവദാസന്‍, എസ്.നസീം, കെ.വിജയകുമാര്‍, സി.അജിത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു .

Related posts