കണ്ണൂര്‍: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകര്‍ ഐക്യത്തോടെ നില്‍ക്കേണ്ട ആവശ്യം ഓര്‍മപ്പെടുത്തി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്.
തന്റെ ഫേസ്ബുക്ക് പേജില്‍ പ്രിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഉള്ളില്‍ തട്ടി രണ്ടു വാക്ക് എന്ന തലക്കെട്ടോടു കൂടിയാണ് പോസ്റ്റിട്ടിരിക്കുന്നത്.
പരാജയത്തിനോടനുബന്ധിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധിച്ചുവെന്നും എന്നാല്‍ ചിലര്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചാണ് നേതാക്കളുള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ചതെന്നും അദ്ദേഹം പറയുന്നു.
വിമര്‍ശനങ്ങള്‍ നല്ലതാണ്. അത് ആരോഗ്യകരമായിരിക്കണം. തോറ്റ് നില്ക്കുന്ന ഒരു പാര്‍ട്ടിക്ക് ഗുണം ചെയ്യാത്ത രീതിയിലുള്ള വിമര്‍ശനങ്ങള്‍ നൊമ്പരപ്പെടുത്തി.
ഒരുകാര്യം മറക്കരുത്, വിമര്‍ശിക്കപ്പെടുന്ന നേതാക്കന്മാര്ക്കും അവരുടെതായ വ്യക്തിത്വമുണ്ട്. അവരുടെതായ അഭിമാനബോധം ഉണ്ടാകും.
തെറ്റുകള്‍ ചൂണ്ടിക്കാണിക്കാം, അത് ആരുടെയും ആത്മാഭിമാനത്തെ മുറിപ്പെടുതാതെയാകണം.
ഇതൊക്കെ പാര്‍ട്ടിയെ അശക്തമാക്കാനേ ഉപകരിക്കുകയുള്ളു എന്ന സത്യം ഉള്‍ക്കൊള്ളണമെന്നും കുറിപ്പില്‍ പറയുന്നു.