തിരുവനന്തപുരം: കേരള ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദനെ ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് എം.പി. വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണ പരിഷ്കാരമാണ് ഈ രാജ്യത്ത് വരേണ്ടത്. തൊണ്ണൂറാം വയസില്‍ എടുക്കുക നടക്കുക എന്നൊരു ചൊല്ലുണ്ടെന്നും പരിഹസിച്ചു.
വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കവേയായിരുന്നു സുധാകരന് വിവാദ പരാമര്‍ശം നടത്തിയത്. വളരെ ചെറുപ്പക്കാരനായ വിഎസിന്റെ കൈയില്‍ ഭരണപരിഷ്കാര കമ്മീഷന് പോകുമ്പോള്‍ ഞങ്ങളൊക്കെ എന്തൊക്കെയോ പ്രതീക്ഷിക്കുമെന്നും സുധാകരൻ പരിഹാസരൂപേണ പറഞ്ഞു.