തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ഹൈദരാബാദിൽ നടക്കുന്ന സിപിഎം പാർട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. ഹൈദരാബാദിലേക്കുള്ള വിമാനടിക്കറ്റ് അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.
ഇത്തവണ പങ്കെടുത്തിരുന്നെങ്കിൽ തന്റെ തുടർച്ചയായ 14ാം പാർട്ടികോണ്‍ഗ്രസ് ആകുമായിരുന്നു. 10 തവണ സംസ്ഥാന പ്രതിനിധിയെന്ന നിലയിൽ പാർട്ടി കോണ്‍ഗ്രസിൽ പ്രസംഗിക്കാൻ തന്നെ തെരഞ്ഞെടുത്തിരുന്നു.
കൊല്ലം എസ്എൻ കോളേജിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ, 1972ലാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ താൻ സംസ്ഥാന പ്രതിനിധിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്.ഹൈദരാബാദിൽ തന്റെയും മന്ത്രി സി. രവീന്ദ്രനാഥിന്റെയും അസാന്നിധ്യത്തെക്കുറിച്ച് ചിലർ ആരാഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.