കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി പ്രസിഡന്റുമായ കെ സുധാകരന്റെ പിഎ ബിജെപിയിൽ ചേർന്നു. മനോജ് കുമാറാണ് ഇന്നു രാവിലെ ബിജെപിയിൽ ചേർന്നത്.
2004 മുതൽ 2009 വരെ കെ. സുധാകരൻ എംപി ആയിരുന്ന സമയത്ത് മനോജ് കുമാർ ആയിരുന്നു പിഎ. സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതെന്ന് മനോജ് കുമാർ പറഞ്ഞു.