തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി. സുധാകരൻ രംഗത്ത്. പോലീസ് നടപ്പാക്കുന്നത് സർക്കാർ നയമല്ലെന്ന് സുധാകരൻ. ഒരു വ്യക്തിയെ തല്ലിക്കൊല്ലാൻ പോലീസിന് അധികാരമില്ല. ഇതിൽ ശക്തമായ നടപടി എടുക്കണമെന്നും ശ്രീജിത്തിന്റെ അമ്മയുടെ ആരോപണം പാർട്ടി അന്വേഷിക്കട്ടെയെന്നും സുധാകരൻ പറഞ്ഞു.
ശ്രീജിത്തിനെ സിപിഎം കുടുക്കിയതാണെന്ന് അമ്മ ശ്യാമള ആരോപിച്ചിരുന്നു. പ്രിയ ഭരതന്റെ നേതൃത്വത്തിലാണ് പ്രതിപട്ടിക തയാറാക്കിയതെന്നും പ്രിയ ഭരതന്റെ വീട്ടിൽ ഗൂഢാലോചന നടന്നതെന്നും ശ്യാമള ആരോപിച്ചിരുന്നു.