തിരുവനന്തപുരം: വിവാദങ്ങളിൽപ്പെട്ടുഴലുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പിന്തുണയുമായി രമേശ് ചെന്നിത്തല. വിവാദമായ പ്രസ്താവനകൾ തനിക്കു പറ്റിയ നാക്കുപിഴയാണെന്ന് കെ.സുധാകരൻ വിശദീകരിച്ച സാഹചര്യത്തിൽ ഇനി വിവാദവുമായി മുന്നോട്ടു പോകേണ്ട കാര്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെ. സുധാകരൻ തികഞ്ഞ മതേതരവാദിയാണ്. അദ്ദേഹത്തിന് സിപിഎമ്മിന്റെയോ ബിജെപിയുടെയോ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. വിവാദ പ്രസ്താവനകളുടെ പേരിൽ ലീഗിനുണ്ടായ ആശങ്ക ചർച്ച ചെയ്ത് പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറാൻ താൽപര്യം പ്രകടിപ്പിച്ച് കെ.സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചുവെന്ന വാർത്ത രമേശ് ചെന്നിത്തല നിഷേധിച്ചു.