തിരുവനന്തപുരം: അഭിമന്യു വധക്കേസിലെ മുഴുവൻ പ്രതികളും ഉടൻ പോലീസ് പിടിയിലാകുമെന്ന് മന്ത്രി ജി. സുധാകരൻ. അന്വേഷണം ശരിയായ ദിശയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളല്ല കുറ്റക്കാർ എന്ന എസ്ഡിപിഐ നിലപാട് സ്വാഭാവികമാണെന്നു പറഞ്ഞ സുധാകരൻ പ്രതികളായവർ ആരും തങ്ങൾ പ്രതികളാണ് എന്ന് സമ്മതിക്കാറില്ലെന്നും കൂട്ടിച്ചേർത്തു.
തങ്ങളല്ല കുറ്റക്കാർ എന്ന എസ്ഡിപിഐ നിലപാട് സ്വാഭാവികം; അഭിമന്യു വധത്തിലെ മുഴുവൻ പ്രതികളും ഉടൻ പിടിയിലാകുമെന്ന് ജി. സുധാകരൻ
