തിരുവനന്തപുരം: സുപ്രീംകോടതി നിർദ്ദേശിച്ച ദൂരപരിധിയെ തുടർന്ന് മദ്യവിൽപ്പന പ്രതിസന്ധിയിലായ സാഹചര്യ ത്തിൽ കള്ളുഷാപ്പുകൾ വഴിയും വിദേശമദ്യം വിൽക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി ജി.സുധാകരൻ. ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനെതിരേ ജനകീയ പ്രക്ഷോഭങ്ങൾ വ്യാപകമായ സാഹചര്യത്തിൽ മദ്യശാലകൾക്ക് മുൻപിൽ വലിയ ക്യൂ ദൃശ്യമാണ്. ഇതോടെയാണ് ഷാപ്പുകൾ വഴിയും വിദേശമദ്യം വിൽക്കാൻ സർക്കാർ ആലോചിക്കുന്നത്.
ഇക്കാര്യത്തിൽ പ്രശ്നമുണ്ടാക്കിയവർ തന്നെ അതിന് പരിഹാരവും കാണട്ടെയെന്ന നിലപാടിലാണ് മന്ത്രി. മദ്യശാലകൾ മാറ്റണമെന്ന സുപ്രീംകോടതി വിധിക്കെതിരേ നിയമസഹായം തേടിയിട്ടുണ്ടെന്നും ജി.സുധാകരൻ പറഞ്ഞു.