ആ ചിലർ ആരാണ്..! സ്വ​ന്തം കാ​ര്യ​ങ്ങ​ൾ തീർത്തും ഭ​ദ്ര​മാ​ക്കി​യിട്ട് വി​പ്ല​വം പ​റ​യു​ന്ന​ ചലർ നമുക്കിടയിലുണ്ടെന്ന് മ​ന്ത്രി ജി സുധാകരൻ

g-sudhakaran-lചേ​ർ​ത്ത​ല: ചി​ല ക്ഷേ​ത്ര​ങ്ങ​ളി​ലെ ഉ​ത്സ​വ​ങ്ങ​ളു​ടെ മ​റ​വി​ൽ ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തു ന​ട​ക്കു​ന്നു​വെ​ന്നും ചി​ല​ർ ഉ​ത്സ​വ​ത്തി​ന് പോ​കു​ന്ന​ത് ആ​യു​ധ​ങ്ങ​ളു​മാ​യാ​ണെ​ന്നും മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ചേ​ർ​ത്ത​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ ന​ങ്ങേ​ലി കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി മ​നു​ഷ്യ​ന് ആ​ത്മ​ശാ​ന്തി​യും സ​മാ​ധാ​ന​വും ന​ൽ​കേ​ണ്ട സ്‌​ഥ​ല​ങ്ങ​ളാ​ണ് ക്ഷേ​ത്ര​ങ്ങ​ൾ. എ​ന്നാ​ൽ ചി​ല സ്‌​ഥ​ല​ങ്ങ​ളി​ൽ അ​ക്ര​മ​വും കൊ​ല​പാ​ത​ക​വും​വ​രെ ന​ട​ക്കു​ന്നു. ഇ​തൊ​ഴി​വാ​ക്കാ​ൻ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

മ​നഃ​ശാ​ന്തി​യേ​കേ​ണ്ട ക്ഷേ​ത്ര​ങ്ങ​ൾ ചോ​ര​വീ​ഴു​ക​യും അ​ശാ​ന്തി സൃ​ഷ്‌​ടി​ക്കു​ക​യും ചെ​യ്യു​ന്ന​യി​ട​മാ​കു​ന്ന​ത് ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. വെ​ടി​ക്കെ​ട്ട​പ​ക​ട​ത്തി​ൽ ആ​ളു​ക​ൾ മ​രി​ച്ചു​വീ​ഴു​ന്ന​തും ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളി​ലെ പ്ര​വ​ണ​ത​യാ​യി. വ​ർ​ഗീ​യ​ശ​ക്‌​തി​ക​ൾ ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തു​ന്നു. എ​ന്നാ​ൽ പ​ള്ളി​ക​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഇ​ത്ത​രം സം​ഭ​വം ഉ​ണ്ടാ​കാ​ത്ത​ത് ശ്ര​ദ്ധേ​യ​മാ​ണ്.

പു​രാ​ണ​ങ്ങ​ളി​ലെ പ​ല സ്ത്രീ​ക​ളോ​ടും കൊ​ടും ക്രൂ​ര​ത​യാ​ണ് നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ൾ കാ​ട്ടി​യ​ത്. ഇ​ന്നാ​ണെ​ങ്കി​ൽ ആ ​ക​ഥാ​പ​ത്ര​ങ്ങ​ളെ​ല്ലാം ഇ​രു​മ്പ​ഴി​ക്കു​ള്ളി​ൽ ആ​കു​മാ​യി​രു​ന്നു. മ​ത​ങ്ങ​ൾ ഇ​ന്ന് കേ​ര​ള​ത്തെ വ​ർ​ഗീ​യ​ത​യു​ടെ ക​രി​മ്പ​ടം പു​ത​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ത് മാ​റ്റാ​ൻ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി പ​രി​ശ്ര​മി​ക്ക​ണം. വി​പ്ല​വ​ത്തി​ൽ വെ​ള്ളം ചേ​ർ​ക്കു​ന്ന പ്ര​വ​ണ​ത ഇ​ന്നു വ​ർ​ധി​ച്ചു​വ​രു​ന്നു.

പു​തു​ത​ല​മു​റ​യ്ക്ക് വി​പ്ല​വ​ബോ​ധം തീ​ർ​ത്തും അ​ന്യ​മാ​കു​ന്നു. വി​പ്ല​വ​സ​മ​ര​ങ്ങ​ൾ എ​ന്നാ​ൽ ഘോ​ഷ​യാ​ത്ര​യും പൊ​തു​യോ​ഗ​വും മ​റ്റു​മ​ല്ല. ചി​ല​രാ​ക​ട്ടെ സ്വ​ന്തം കാ​ര്യ​ങ്ങ​ൾ തീ​ർ​ത്തും ഭ​ദ്ര​മാ​ക്കി​യി​ട്ടാ​ണ് വി​പ്ല​വം പ​റ​യു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പൂ​ർ​ണ​മാ​യും സ്ത്രീ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. സ​മൂ​ഹ​വും ഒ​റ്റ​ക്കെ​ട്ടാ​യി സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങ​ണം.

രാ​ഹു​ൽ​ഗാ​ന്ധി പ്ര​ച​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് യു​പി​യി​ൽ ബി​ജെ​പി​യ്ക്ക് ഇ​ത്ര​യും സീ​റ്റു കൂ​ടി​യ​ത്. പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ൽ ക്യാ​മ്പ് ചെ​യ്ത​ല്ല ജ​ന​ങ്ങ​ളെ കാ​ണേ​ണ്ട​തെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ചേ​ർ​ത്ത​ല രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി.

Related posts