തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ അധിക്ഷേപിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ശിവൻകുട്ടി തറ ഗുണ്ടയാണെന്നായിരുന്നു സുധാകരന്റെ ആക്ഷേപം. ആഭാസത്തരം മാത്രം കൈവശമുള്ള ആളായ ശിവൻകുട്ടിക്ക് ഗുണ്ടാപ്പട്ടത്തിനാണ് അർഹതയെന്നും സുധാകരൻ പരിഹസിച്ചു.
മറ്റൊരു ശിവൻ കുട്ടിയായ മുഖ്യമന്ത്രി ഇദ്ദേഹത്തെ അംഗീകരിക്കും. അന്തസില്ലാത്ത സിപിഎമ്മിന് ശിവൻകുട്ടിയെ സംരക്ഷിക്കാം. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുപ്രസിദ്ധി നേടിയവരാണ് സിപിഎം നേതാക്കളെന്നും സുധാകരൻ പറഞ്ഞു