തിരുവനന്തപുരം: ഇന്നലെ വൈകുന്നേരം നാലോടെ നിയമനം അറിയിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ ഫോൺ സന്ദേശമെത്തുന്പോൾ സുധാകരൻ തിരുവനന്തപുരം പേട്ടയിലുള്ള വസതിയിലായിരുന്നു.
ഒരാഴ്ചയായി സുധാകരന് തിരുവനന്തപുരത്തുണ്ട്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
ആയുര്‍വേദ ചികിത്സയുടെ ഭാഗമായാണ് അദ്ദേഹം തലസ്ഥാനത്ത് തങ്ങിയതെന്നാണു വിശദീകരണം.
കഴിഞ്ഞയാഴ്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായും കെ. മുരളീധരന് എംപിയുമായും സുധാകരന് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനു പുറമേ സുധാകരന്റെ വസതിയിൽ പല നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു. രാഹുലിന്റെ വിളി വന്ന് അധികം വൈകാതെ പുതിയ പദവി ലഭിച്ച കാര്യം സുധാകരന് മാധ്യമങ്ങളെ അറിയിച്ചു.
പാര്‍ട്ടിക്കൂറുള്ള പ്രവര്‍ത്തകരെ കണ്ടെത്തി നേതൃത്വത്തിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുമെന്നായിരുന്നു ആദ്യ പ്രതികരണം.
ഗ്രൂപ്പിനേക്കാള്‍ ആവശ്യം പാര്‍ട്ടിയാണ്. സംഘടന ശക്തമാക്കുകയാണു പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തോമസ് വര്‍ഗീസ്