ശ്രീകാര്യം : കിഴങ്ങ് വര്‍ഗങ്ങള്‍ നിത്യാഹാരത്തിന്റെ ഭാഗമാക്കണമെന്നും ഇവയുടെ കൃഷി ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലെന്നപോലെ നഗരങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും കേന്ദ്ര കൃഷി സഹമന്ത്രി സുദര്ശന് ഭഗത് ശ്രീകാര്യം കിഴങ്ങു വര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ നടന്ന എന്റെ ഗ്രാമം എന്റെ അഭിമാനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
കിഴങ്ങു വര്‍ഗ വിളകള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതില്‍ മാത്രമല്ല ജനങ്ങളുടെ പലവിധ ആവശ്യങ്ങള്‍ക്കും കാലാവസ്ഥ വ്യതിയാനം ചെലുത്തുന്നതിനും സഹായകമാണെന്ന് കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്റെ ഗ്രാമം എന്റെ അഭിമാനം പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ മാതൃകാ കൃഷിത്തോട്ടങ്ങളും മന്ത്രി ഉദ്ഘാടനം ചെയ്യുകയും ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ജൈവകീടനാശിനി, പാസ്ത, തുടങ്ങിയ മൂലവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഗവേഷണ ഫലങ്ങള്‍ ഗവേഷണ ശാലകള്‍ തുടങ്ങിയവും മന്ത്രി നേരില്‍കണ്ട് മനസിലാക്കിയശേഷം ഗവേഷണ കേന്ദ്രത്തില്‍ എത്തിയ കര്‍ഷകര്‍ക്ക് കിഴങ്ങു വര്‍ഗങ്ങളുടെ വിത്തുകളും വിതരണം ചെയ്തു. ചടങ്ങില്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ജയിംസ് ജോര്‍ജ്ജ്, ഡോ. എം.എന്‍ ഷീല തുടങ്ങിയവര്‍ പ്രസംഗിച്ചു.