ജീവിതത്തില്‍ ഞാന്‍ പാവമാണ്. എന്നെപ്പറ്റി യൂട്യൂബിലും മറ്റുമുള്ള കഥകളൊക്കെ നുണയാണ്. ഡ്രാക്കുള സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു സംഭവമുണ്ടായിരുന്നു. ഞാന്‍ നായികയെ റോഡില്‍ തടഞ്ഞ് നിര്‍ത്തി തല്ലി. എന്നിട്ട് അവരെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചെന്നാണ് കഥ പ്രചരിച്ചത്.
ഇങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ല. ഞാന്‍ അതിനെതിരേ ഇതുവരെ വാ തുറന്നിട്ടില്ല. ആളുകള്‍ക്ക് എന്ത് വേണമെങ്കിലും പറയാം. അങ്ങനെ നടന്നിട്ടില്ലെന്ന് നമ്മള് പറയാതിരുന്നാല്‍ ആ പറഞ്ഞതൊക്കെ ഒരു പരാജയമായി അവിടെ കിടക്കും. എനിക്കേറ്റവും വിഷമമുണ്ടായ സംഭവമുണ്ട്.
എനിക്ക് കാന്‍സര്‍ വന്നപ്പോള്‍ ആളുകള്‍ അറിയുന്നതിന് മുന്‍പ് ഞാന്‍തന്നെ അത് വെളിപ്പെടുത്തി. ഹോസ്പിറ്റലില്‍ നിന്നുതന്നെ ന്യൂസ് പോകും. അതുകൊണ്ട് എനിക്ക് വയ്യാതെ ഇരിക്കുകയാണെന്ന് ഞാന്‍ തുറന്ന് പറഞ്ഞു. മൂന്നാമത്തെ സ്റ്റേജിലാണ്, ഞാന്‍ അതിനെതിരെ യുദ്ധം ചെയ്യും.
എന്നിട്ട് ജീവിതത്തിലേക്ക് തിരികെ വരും. ഇതുപോലെ സ്ട്രഗിള്‍ ചെയ്യുന്നവര്‍ക്കെല്ലാം മോട്ടിവേഷന്‍ ആയിക്കോട്ടെ എന്ന് കരുതിയാണ് ഞാനത് തുറന്ന് പറഞ്ഞത്.
പക്ഷേ അതിന്റെ അടിയില്‍ വന്നൊരു കമന്റ് ഇങ്ങനെയാണ്, നിനക്ക് കാന്‍സര്‍ അല്ല, അതിനപ്പുറം വരുമെടാ, കാരണം നീ പണ്ട് ഒരു പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞ് നിര്‍ത്തി തല്ലി തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചതല്ലേന്ന്. എന്റെ മനസ് എത്രത്തോളം വേദനിച്ചിട്ടുണ്ടാവുമെന്ന് ആലോചിച്ച് നോക്കിയേ. -സുധീർ