എന്ന് നിന്റെ മൊയ്തീനിലെ കഥാപാത്രം ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെട്ടത് പൃഥ്വിരാജ് തന്നെയാണ്. പൃഥ്വി പറഞ്ഞപ്പോഴാണ് ഞാന്‍ ആ ചിത്രത്തിലേക്ക് എത്തിയത്.
അന്ന് പൃഥ്വിരാജ് സംവിധാനരംഗത്തേക്ക് വന്നിട്ടില്ല. എന്നാലും പുളളിയുടെ ഉളളില്‍ സംവിധാനമുണ്ടെന്ന് വാസ്തവം സിനിമയുടെ സമയത്ത് തന്നെ മനസിലാക്കിയ ആളാണ് ഞാന്‍.
എന്ന് നിന്റെ മൊയ്തീനില്‍ രണ്ട് ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ മാത്രമാണുളളത്. ഒന്ന് കാഞ്ചനമാലയും ഞാന്‍ അവതരിപ്പിച്ച മുക്കം ഭാസിയും.
മുക്കം ഭാസിയെ കാണണോ എന്ന് ആദ്യം ചോദിച്ചിരുന്നു. ഞാന്‍ പറഞ്ഞു, വേണ്ട പുളളിയെ കുറിച്ച് ഞാന്‍ മനസിലാക്കാം. പുളളിയെ കണ്ടാല്‍ ചിലപ്പോള്‍ അനുകരിക്കുന്ന പോലെയാവും. അപ്പോ വേണ്ടാന്ന് തീരുമാനിച്ചു.
-സുധീര്‍ കരമന