കുമളി: ഹർത്താൽ നടത്തിയതിന് ഡീൻ കുര്യാക്കോസ് അടക്കമുള്ളവർക്കെതിരേ കോടതിയലക്ഷ്യ കേസെടുത്ത കോടതി നടപടിയെ വിമർശിച്ചു മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. അനിവാര്യമായ ഘട്ടത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും കോടതി ഇത്തരം വിഷയങ്ങളിൽ സന്തുലിതമായ നിലപാടാണ് എടുക്കേണ്ടിയിരുന്നതെന്നും സുധീരൻ പറഞ്ഞു.
പ്രശ്നം കൈകാര്യം ചെയ്തതിൽ കോടതിക്കു പോരായ്മയുണ്ടായിട്ടുണ്ട്. അർഹിക്കുന്ന ഗൗരവത്തോടെയല്ല കോടതി ഈ കേസിനെ കണ്ടത്. രണ്ടു ചെറുപ്പക്കാരെ കൊലപ്പെടുത്തിയതിലൂടെ ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശമാണു സിപിഎം നിഷേധിച്ചത്. രണ്ടു കുടുംബങ്ങളെ സിപിഎം അനാഥമാക്കിയ പ്രത്യേക സാഹചര്യത്തിലാണ് ഹർത്താലിന് ആഹ്വാനംചെയ്തതെന്നും കോടതിയോട് ആദരവുണ്ടെന്നും സുധീരൻ പറഞ്ഞു.
ബിജെപിയും സിപിഎമ്മും ഒരുപോലെ ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണ്. മോദി പാർലമെന്റും റിസർവ് ബാങ്കും അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം നിർവീര്യമാക്കി. രാജ്യത്ത് സ്വേച്ഛാധിപത്യം കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും സുധീരൻ ആരോപിച്ചു.