തിരുവനന്തപുരം: ദേശീയസംസ്ഥാന പാതയോരങ്ങളിലെ 500 മീറ്ററിനകത്തു വരുന്ന മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിയെ അട്ടിമറിക്കുന്നതിനായി സംസ്ഥാനസര്‍ക്കാരും മദ്യശാലക്കാരും ഒത്തുകളിച്ച് നടത്തിയ ഗൂഢനീക്കമാണ് ഇന്നലെയുണ്ടായ ഹൈക്കോടതിവിധിയിലൂടെ പരാജയപ്പെട്ടതെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കണ്ണൂര്‍ കുറ്റിപ്പുറം പാതയും ചേര്ത്തലതിരുവനന്തപുരം പാതയും ദേശീയ പാതയാണോ അല്ലയോ എന്ന് സര്‍ക്കാരിനുണ്ടായ ’സംശയം’ എത്രയോ പരിഹാസ്യമാണ്. മദ്യലോബിക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിന്റെ തുടര്‍ച്ചയാണ് പുതിയ മദ്യനയം.
കേരളത്തെ ഒരു വലിയ സാമൂഹ്യ ദുരന്തത്തിലേക്ക് തള്ളിവിടുന്ന ഈ ദുര്നയത്തില് നിന്നും ജനങ്ങള്‍ക്ക് രക്ഷ കിട്ടാന്‍ ജുഡീഷ്യറിയുടെ ഇടപെടല്‍ ഉണ്ടാകുന്നതിനായി നമുക്ക് ശ്രമിക്കാമെന്നും സുധീരൻ തന്റെ പോസ്റ്റിൽ പറയുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണകൂടം ജനതാല്പര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ ജനരക്ഷയ്ക്കായി കോടതിയെ ആശ്രയിക്കുകയാണ് കരണീയമായിട്ടുള്ളതെന്നും സുധീരൻ പറയുന്നു.