തിരുവനന്തപുരം: വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് യുവാവിനെ മർദിച്ച സംഭവത്തിൽ പത്തനാപുരം എംഎൽഎ കെ.ബി. ഗണേഷ് കുമാറിനെതിരെ നിയമാനുസൃതമായ നടപടി വേണമെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. അഞ്ചൽ സ്വദേശി അനന്തകൃഷ്ണനെ മർദിച്ച സംഭവത്തിൽ ഗണേഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയത്തിൽ നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും സുധീരൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അഞ്ചലിനു സമീപം അഗസ്ത്യക്കോടായിരുന്നു സംഭവം. എംഎൽഎയുടെയും ഡ്രൈവറിന്റെ മർദനത്തിൽ പരിക്കേറ്റ അനന്തകൃഷ്ണൻ ചികിത്സയിലാണ്.