തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് കൈമാറുന്ന തീരുമാനമുണ്ടാകരുതെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. സ്വകാര്യ വ്യക്തി കൈമാറിയാൽ അത് ഭരണപരമായി വലിയ കുറ്റകൃത്യമാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എം.സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
കോവളം കൊട്ടാരം സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിന് കൈമാറുന്നത് സംബന്ധിച്ച് സിപിഐയും സിപിഎമ്മും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.