കോട്ടയം: കേരളത്തിന്റെ താത്പര്യങ്ങൾ എങ്ങനെ സംരക്ഷിക്കുമെന്നല്ല, മദ്യലോബിയെ എങ്ങനെ സഹായിക്കാമെന്ന ചിന്തയിൽ മദ്യകേരളം സൃഷ്ടിക്കാനാണ് ഇടത് സർക്കാർ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ യുഡിഎഫ് മേഖലാ പ്രചാരണ ജാഥയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനമായ എച്ച്എൻഎൽ വിറ്റഴിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എച്ച്എൻഎൽ വില്പനയ്ക്കു മോദിയല്ല ആര് ശ്രമിച്ചാലും കേരള ജനത അനുവദിക്കില്ല. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ക്ഷേമ പെൻഷൻ അട്ടിമറിക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് മുന്നോട്ട് വരുന്നത് മോദി ആയാലും പിണറായി ആയാലും ജനപക്ഷത്തുനിന്ന് ശക്തമായ പ്രക്ഷോഭങ്ങൾക്ക് യുഡിഎഫ് നേതൃത്വം നൽകുമെന്ന് സുധീരൻ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ഇന്നലെ രാവിലെ മുണ്ടക്കയത്തുനിന്നും ആരംഭിച്ച ജാഥ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് രാത്രി വൈകി കോട്ടയത്ത് സമാപിച്ചു. ജില്ലയിലെ പ്രചരണ പരിപാടി മുണ്ടക്കയത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തുടർന്ന് പള്ളിക്കത്തോട്, പാന്പാടി, ചങ്ങനാശേരി എന്നിവിടങ്ങളിൽ നൽകിയ സ്വീകരണ പരിപാടി സംഘടിപ്പിച്ചു.
പള്ളിക്കത്തോട് ആന്േറാ ആന്റണി എംപിയും പാന്പാടിയിൽ യുഡിഎഫ് കണ്വീനർ പി.പി. തങ്കച്ചനും സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരിയിൽ കൊടിക്കുന്നിൽ സുരേഷ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജാഥാ ക്യാപ്റ്റൻ ഡോ. വർഗീസ് ജോർജ്, വൈസ് ക്യാപ്റ്റൻ ജോസഫ് വാഴയ്ക്കൻ, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെപിസിസി ജനറൽ സെക്രട്ടറി ലതികാ സുഭാഷ്, സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, പി.എ. സലിം, നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റ്യൻ, സി.പി. ജോണ്, അബ്ദുറഹ്മാൻ രണ്ടത്താനി, ബിജു മറ്റപ്പള്ളി, സണ്ണി തോമസ്, തോമസ് ജോസഫ്, സുരേഷ് ബാബു, കുര്യൻ ജോയി, ടോമി കല്ലാനി. പി.എം. ഷെരീഫ്, പി.എച്ച്. അബ്ദുൾസലാം, എം.ജി. മധുസൂദനൻ, പി.എസ്. ജെയിംസ്, പി.എൻ. ജോസഫ്, സലിം മോടയിൽ എന്നിവർ പങ്കെടുത്തു. – See more at: