നെല്ലിയാന്പതി: കുട്ടിക്കാലത്തെ ഓർമ്മകളുമായി കോണ്ഗ്രസ് നേതാവ് വി.എം.സുധീരൻ നെല്ലിയാന്പതിയിലെത്തി. ഗൃഹാതുരമായ ഒരുപാട് പഴയകാല സ്മരണകളാണ് സുധീരന്റെ മനസ്സിലേക്ക് ഓടിയെത്തിയതത്.നെല്ലിയാന്പതി സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ സൂപ്പർവൈസറായി സുധീരന്റെ അച്ഛൻ ജോലി ചെയ്തിരുന്നു.് നാലാം ക്ലാസ് വിദ്യാർത്ഥിയായി ചന്ദ്രമല പ്രൈമറി സ്കൂളിൽ സുധീരനുണ്ടായിരുന്നു.
ആ വിദ്യാർത്ഥിയുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്ന ഒരുപാട് ഓർമ്മകളിലേക്ക് പോയെന്ന് സുധീരൻ പറഞ്ഞു. അന്ന് കൂടെ പഠിച്ച ആൻറണിയെ മാത്രമേ കാണാനായുള്ളൂ. മറ്റ് പലരും റിട്ടയർമെന്റ് കഴിഞ്ഞു ഇവിടം വിട്ടു. നിരവധി പേർ ഈ ലോകത്തോട് തന്നെ യാത്ര പറഞ്ഞു.
നെല്ലിയാന്പതിയിൽ ഞായറാഴ്ച്ചയെത്തിയ സുധീരൻ തൊഴിലാളികൾ താമസിക്കുന്ന പാടിയിലേക്ക് പോയപ്പോൾ അന്നത്തെ സതീർഥ്യരായ പിൻമുറക്കാരെ പലരെയും കാണാനിടയായി. പഴയകാല തൊഴിലാളികളുടെ മക്കളെയും ബന്ധുക്കളിൽ ചിലരെയും കണ്ടു.
തിങ്കൾ രാവിലെ ഓഫീസിന് മുൻവശം എത്തിയപ്പോൾ ഇപ്പോഴത്തെ തൊഴിലാളികളുടെ ഒരു വലിയനിര തന്നെ അവിടെ ഉണ്ടായിരുന്നു. അവരെയെല്ലാം കണ്ടു. മനസ്സ് നിറഞ്ഞു. പലരും തങ്ങളെ സ്വയം പരിചയപ്പെടുത്തി.മനസ്സിലിപ്പോൾ പഴയ നെല്ലിയാന്പതി സ്മരണകൾ നിറഞ്ഞു നിൽക്കുന്നതായും സുധീരൻ പറഞ്ഞു.