തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ വി.എം. സുധീരൻ യുഡിഎഫ് ഉന്നതാധികാരസമിതിയിൽനിന്നു രാജിവച്ചു. സുധീരൻ ഇ-മെയിലിലാണ് രാജിക്കത്ത് കെപിസിസിക്ക് സമർപ്പിച്ചത്.
കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫ് മുന്നണിയിൽ എടുത്തപ്പോൾ മുതൽ സുധീരൻ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭ സീറ്റ് കെ.എം. മാണിക്ക് നൽകി മുന്നണിയിലെടുത്തതിനെ സുധീരൻ രൂക്ഷമായി വിമർശിച്ചു. യുഡിഎഫ് യോഗങ്ങളിൽനിന്നും സുധീധരൻ വിട്ടുനിന്നിരുന്നു.