പൊന്മന: കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന് പൊന്മന കാട്ടില്‍ മേക്കതില്‍ ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തുലാഭാരം നടത്തി.ഞായറാഴ്ച 9.30 ഓടെയാണ് ഭാര്യ ലതയോടൊപ്പം ക്ഷേത്രത്തിലെത്തിയത്. ഇതിന് മുമ്പ് രണ്ട് പ്രാവശ്യം ഇദ്ദേഹം ക്ഷേത്രത്തിലെത്തിയിരുന്നെങ്കിലും അവിടെ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു.
കടലും കായലിനും മധ്യേ സ്ഥിതി ചെയ്യുന്ന കാട്ടില്‍ ദേവിയുടെ സന്നിധിയിലെത്തുമ്പോള്‍ മനസിന് ഒരാശ്വാസം കിട്ടുമെന്ന് വി.എം. സുധീരന് പറഞ്ഞു. ക്ഷേത്രത്തില്‍ വലം വെച്ചതിന് ശേഷം ഭാര്യ ശ്രീകോവിലില്‍ നിന്നും പൂജിച്ച മണി ആലില്‍ കെട്ടുകയും ചെയ്തു.
തുടര്‍ന്ന് പഞ്ചാസാര ഉപോയോഗിച്ച് വി.എം. സുധീരന് തുലാഭാരവും നടത്തി. കോഞ്ചിരില് ഷംസുദീന്‍, സൂരജ് രവി, സന്തോഷ് തുപ്പാശേരി, പൊന്മന നിശാന്ത്, പന്മന ബാലകൃഷ്ണന്, സലിം കുമാര്‍, പ്രശാന്ത്, മോഹന്‍കുമാര്‍, പ്രഭുകുമാര്‍, ബിനോയി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രണ്ട് മണിക്കൂര്‍ ക്ഷേത്രത്തില്‍ ചിലവിഴിച്ച ശേഷമാണ് വി.എം.സുധീരനും കുടുംബവും മടങ്ങിയത്.