കടലോളം ആരാധനയും സ്നേഹവും കടുകുമണികൾ കൊണ്ട് ചേർത്തു വച്ചപ്പോൾ കാൻവാസിൽ വിരിഞ്ഞത് താര രാജാക്കൻമാർ. മിമിക്രി കലാകാരൻ സുധീഷ് അഞ്ചേരി കടുകുമണികൾ കൊണ്ട് തീർത്ത മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും ചിത്രങ്ങൾ തരംഗമാകുന്നു.
കടുകു മണികൾ ചേർത്ത് വച്ച് സൃഷ്ടിച്ച ഈചിത്രങ്ങൾ സൂപ്പർ സ്റ്റാറുകളുടെ ഫാൻസുകാർക്കിടയിൽ വലിയ ആവശേമാ ണ് ഉണ്ടാക്കിയിരിക്കുന്നത്. ആദ്യം കടുകിൽ തീർത്തത് മുൻരാഷ്ട്രപതി എപിജെ അബ്ദുൾകലാമിനെയായിരുന്നു. ഈ ഒരു ആത്മ വിശ്വാസമാണ് ഇങ്ങനെയൊരു അത്ഭുത ചിത്രങ്ങളുടെ സൃഷ്ടിയിലേക്ക് കടന്നത്.
സോഷ്യൽ മീഡിയകളിൽ മമ്മൂട്ടിയുടെ പുത്തൻലുക്ക് ഇപ്പോൾ വൈറലാണ്. ഇത്തരത്തിലുള്ള ഒരു ചിത്രമാണ് കടുകുമണി കൾ കൊണ്ട് സൃഷ്ടിച്ചത്.
ലാലേട്ടനെ കടുകുമണിയിൽ ഒരുക്കണമെന്ന് തോന്നിയപ്പോൾതന്നെ ആദ്യം ഓർമ്മയിൽ വന്നത് തൂവാനതുമ്പിയിലെ ജയകൃഷ്ണനേയും ക്ലാരയുമാണെന്ന് സുധീഷ് പറയുന്നു.
മറ്റൊരു ചിത്രം സൂപ്പർ സ്റ്റാറുകൾ ഒന്നിച്ചഭിനയിച്ച നമ്പർ 20 മദ്രാസ് മെയിലിലെ ഇരുവരും ഉമ്മവയ്ക്കുന്ന സീനും. ഓരോ ചിത്രവും രൂപപ്പെടുത്താൻ 5 മണിക്കൂറോളം സമയം എടുക്കും.തന്‍റെ ഈ കടുകുമണി ചിത്രങ്ങൾ രണ്ടു സൂപ്പർ സ്റ്റാറുക ൾക്കും നൽകണമെന്നാണ് ആഗ്രമെന്നും സുധീഷ് പറയുന്നു.
മമ്മൂക്കയുടെ മുൻ പേഴ്സനൽ കുക്കായിരുന്ന ലെനീഷ് വഴി ചിത്രം മമ്മൂട്ടിയ്ക്ക് വാട്സാപ്പിലെ അയച്ചു നൽകിയിരുന്നു. ചിത്രങ്ങൾ കണ്ട് മമ്മൂക്ക മറുപടി നൽകിയതായും സുധീഷ് പറയുന്നു. മന്ത്രി കെ രാജന്‍റെ ചിത്രവും കടുകുമണിയിൽ തീർത്തിരുന്നു.
മുൻപ് വളളിപ്പയറിൽ യേശുവിന്‍റെ ചിത്രവും തണ്ണിമത്തനിൽ കൃഷ്ണന്‍റെ ചിത്രവും ഒരുക്കിയിരുന്നു. പരമ്പരാഗത വഴിക ളിൽ നിന്ന് വ്യത്യസ്ത ആഗ്രഹിച്ചതിനാലാണ് ഇങ്ങനെയൊരു ഉദ്യമത്തിന് ശ്രമിച്ചതെന്ന് പറയുന്നു.
തൃശൂർ മിഷൻ ക്വാർട്ടേഴ്സിലെ സെന്‍റ് ജോസഫ് സ്കൂളിലെ ചിത്രകലാ അധ്യാപകനാണ് സുധീഷ്. സ്വകാര്യ ചാനലിലെ കോമഡിഷോയിലൂടെയാണ് താരം അറിയപ്പെട്ടു തുടങ്ങിയത്. പിന്നീട് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.