നെ​ട്രോ​സി​ൻ ഗു​ളി​കയും കഞ്ചാവുമായി യുവാവ് പിടിയിൽ; ഗുളികകൾ വാങ്ങിക്കൂട്ടിയത് പഴയമെ ​ഡി​ക്ക​ൽ ചീട്ട് ഉ​പ​യോ​ഗി​ച്ച്; ക​മ്പി​വ​ള​പ്പ് സു​ധീ​ഷിനെക്കുറിച്ച് പോലീസ് പറയുന്നത്…

അ​മ്പ​ല​പ്പു​ഴ: മാ​ര​ക​മാ​യ നെ​ട്രോ​സി​ൻ ഗു​ളി​ക​ക​ളു​മാ​യി അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് കാ​ക്കാ​ഴം വെ​ളി​മ്പ​റ​മ്പ് (ക​മ്പി​വ​ള​പ്പ്) സു​ധീ​ഷ് ബാ​ബു എ​ന്ന യു​വാ​വ് പിടിയിൽ.

ആ​ല​പ്പു​ഴ ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ എ​സ്പി ​ബി​നു​കു​മാ​റിനു കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​മ്പ​ല​പ്പു​ഴ ഇ​ൻ​സ്പെ​ക്ട​ർ ടി. മ​നോ​ജ് കു​മാ​ർ, അ​മ്പ​ല​പ്പു​ഴ എ​സ് ഐ, ​സി.​പി ഓ ​മാ​രാ​യ ജ​യ​കു​മാ​ർ, ബാ​ബു, ആ​ല​പ്പു​ഴ ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡി​ലെ എ​എ​സ്ഐ ​ജാ​ക്സ​ൻ, സി ​പി ഒ ​മാ​രാ​യ ഉ​ല്ലാ​സ്, എ​ബി എ​ന്നി​വ​ർ ചേ​ർ​ന്നാണ് ഇയാളെ പി​ടി​കൂ​ടിയത്.

ഇ​യാ​ളി​ൽ​നി​ന്നും നൈ​ട്രോ​സെ​പാം അ​ട​ങ്ങി​യി​ട്ടു​ള്ള നൈ​ട്രോ​സ​ൻ 10ന്‍റെ 14 ​ഗ്രാം തൂ​ക്കം വ​രു​ന്ന 25 ഗു​ളി​ക​ക​ളും നൈ​ട്രോ​ൻ5 ന്‍റെ 44 ഗ്രാം ​തൂ​ക്കം വ​രു​ന്ന 80 ഗു​ളി​ക​ക​ളും 15.6 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ഇ​യാ​ൾ​ക്ക് മു​ൻ​പ് സ​മാ​ന​മാ​യ പ​ല കേ​സു​ക​ളും നി​ല​വി​ലു​ണ്ട് .

പ​ഴ​യ മെ​ഡി​ക്ക​ൽ ചീട്ട് ഉ​പ​യോ​ഗി​ച്ച് ജി​ല്ല​യി​ൽ ഉ​ട​നി​ള​മു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ നി​ന്ന് ഗു​ളി​ക ശേ​ഖ​രി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണ് ഇ​യാ​ൾ ചെ​യ്യു​ന്ന​ത്.

10 ഗു​ളി​ക​ക​ൾ അ​ട​ങ്ങി​യ ഒ​രു സ്ട്രി​പ്പി​ന് 500 രൂപയ്ക്കാണ്് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കാ​ക്കാ​ഴം മേ​ൽ പാ​ല​ത്തി​ന് താ​ഴെ​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സ​വും ഗു​ളി​ക​കളു​മാ​യി ഇ​യാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു.

Related posts

Leave a Comment