പോത്തൻകോട്: സുധീഷിനെ കൊല്ലാനായി അക്രമികൾക്ക് കാണിച്ച് കൊടുത്തത് ഭാര്യാ സഹോദരൻ. ലഹരി ഇടപാടിലെ തർക്കവും മുൻ അക്രമങ്ങളിലെ വൈരാഗ്യവുമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തി.
വധശ്രമക്കേസില്‍ പൊലീസിന്റെയും എതിരാളികളുടെയും കണ്ണുവെട്ടിച്ച് പോത്തന്‍കോടിനടുത്ത് കല്ലൂരിലെ കോളനിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് സുധീഷ് കൊല്ലപ്പെടുന്നത്.
സുധീഷിന്റെ ഒളിവിടം പ്രതികള്‍ക്ക് ഒറ്റിക്കൊടുത്തത് ഭാര്യാ സഹോദരനായ ശ്യാമാണ്. ലഹരി ഇടപാടിലെ തർക്കത്തിൽ ശ്യാമിനെ സുധീഷ് നേരത്തെ മർദിച്ചതിലുള്ള പ്രതികാരമായിട്ടാണ് ഒളിവിടം ഫോണിലൂടെ പ്രതികളെ അറിയിച്ചത്.
ഇതോടെ മുഖ്യപ്രതികളായ ആറ്റിങ്ങൽ സ്വദേശി സുധീഷ് ഉണ്ണിയും ഒട്ടകം രാജേഷും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു.സുധീഷിനെ ശ്യാം മദ്യലഹരിയിൽ ആക്കിയ ശേഷം കൊലപ്പെടുത്തിയതെന്നും പൊലീസിന് സംശയം ഉണ്ട്