ആര്‍എസ്എസിന്റെ പഴയ പുലിയും ഇപ്പോള്‍ വിമര്‍ശകനുമായ സുധീഷ് മിന്നി വിവാഹിതനാകുന്നു. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സുധീഷ് മിന്നിതന്നെയാണ് വിവാഹക്കാര്യം അറിയിച്ചിരിക്കുന്നത്. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിനി ആര്. അമൃതയാണ് വധു. ഡിസംബര്‍ മൂന്ന് ഞായറാഴ്ച കൂത്തുപ്പറമ്പില്‍ വച്ചാണ് വിവാഹം.
വര്‍ഷങ്ങളോളം ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുകയും ഒടുവില്‍ സിപിഎമ്മിലേക്ക് ചുവടുവെയ്ക്കുകയുമായിരുന്നു സുധീഷ് മിന്നി. ഇപ്പോള്‍ സിപിഎം വേദികളിലെ തീപ്പൊരി പ്രാസംഗികനാണിദ്ദേഹം. നിലവില്‍ സജീവ സിപിഎം പ്രവര്‍ത്തകനായ സുധീഷ് മിന്നി സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും, ചാനല്‍ ചര്‍ച്ചകളിലും സജീവമാണ്. എന്റെ ജീവിതത്തിന്റെ ഗുല്‍മോഹര്‍ ഒരു ചുവന്നവസന്തകാലമാവുന്നു എന്നു പറഞ്ഞുകൊണ്ടാണ് സുധീഷ് മിന്നിയുടെ കുറിപ്പ് തുടങ്ങുന്നത്.
എന്റെ അച്ഛനും അമ്മയും ജേഷ്ഠനും ജേഷ്ഠത്തിയമ്മയും എല്ലാം മംഗളമരുളി പ്രിയ സഖാവ് സ.പി ജയരാജന് ഞാന്‍ പുതുതായ് പണികഴിപ്പിച്ച വീടിന് നല്കിയ അര്‍ത്ഥവത്തായ പേരില്‍ നിന്നും തുടങ്ങി കരിപ്പായി ഷാജിയുടെ ലളിതമായ കല്ല്യാണകത്തിന്റെ ഡിസൈനിംഗും ചേര്‍ന്ന് മനസ്സിന്റെ ആകാശനീലിമയില്‍ ഞാന്‍ തുടങ്ങുന്ന ജീവിതത്തിന്റെ പുതിയൊരധ്യായത്തിന്റെ ഒന്നാം പാഠം ഡിസംബര്‍ 3ന് ആരംഭിക്കുകയാണെന്നും സുധീഷ് പറയുന്നു.