മലയാളികൾക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ കുടുംബമോ ഇനിയും മുക്തരായിട്ടില്ല.
എന്നാൽ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സുധിയുടെ ഭാര്യ രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. ഇതിനു താഴെയെല്ലാം പലപ്പോഴും മോശം കമന്റുകളാണ് വരാറുള്ളത്. ഒരിടയ്ക്ക് വ്യാപകമായ സൈബര്‍ ആക്രമണങ്ങളിലേക്കും ഇത് പോയിരുന്നു.
ഇപ്പോഴിതാ പുതിയൊരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് രേണു. കുഞ്ഞിപ്പൂവ് എന്ന ടീമിനൊപ്പം ചെറിയൊരു ആല്‍ബം ചെയ്തിരിക്കുകയാണ് രേണു. സുധിയുടെ വഴിയേ തന്നെ, സുധിയുടെ സഹായത്തോടെ തന്നെ ഒരു ജീവിത പാതയിലേയ്ക്ക് കയറിയിരിക്കുകയാണ് അവർ. ഇതിലൊരു ചെറിയ കഥാപാത്രമായാണ് രേണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം എനിക്ക് വേണമെന്നും പറഞ്ഞ് ചെറിയൊരു വീഡിയോയും രേണു പങ്കുവെച്ചിട്ടുണ്ട്. പലരും താരത്തെ ആശംസിച്ച് കമന്റുമായെത്തി. സുധിയുടെ ആത്മാവ് ഇതെല്ലാം കാണുന്നുണ്ടായിരിക്കും, സുധി ഒപ്പമുള്ളതിന്റെ അനുഗ്രഹമാണ് ഇതെല്ലാം എന്നും കമന്റുകൾ വരുന്നുണ്ട്.
എന്നാല്‍ പതിവ് പോലെ തന്നെ വിമര്‍ശനങ്ങളുമായും ഒരു കൂട്ടര് എത്തുന്നുണ്ട്. ഭര്‍ത്താവ് മരണപ്പെട്ടിട്ട് ഒരു വര്‍ഷം പോലും ആയില്ല, എങ്ങനെ സാധിക്കുന്നു ഇതൊക്കെ, എത്ര ഹാപ്പിയായിട്ടാണ് നടക്കുന്നത്. ജീവിനു തുല്യം സ്നേഹിച്ചൊരാള്‍ പോയി കഴിഞ്ഞാല്‍ ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കുമോ എന്നെല്ലാമാണ് ചിലര്‍ ചോദിക്കുന്നത്.