വലപ്പാട്: കന്യാകുമാരി മുതൽ കാസർഗോഡ് വരെ സ്വകാര്യ കന്പനിക്കാരുടെ ദേശീയ പാത വികസനത്തിന്റെ മറവിൽ 20,000 കോടിയിലേറെ രൂപയുടെ അഴിമതിയാണെന്ന് മാഗ്സസെ അവാർഡ് ജേതാവ് സുന്ദർ പാണ്ഡെ. സ്വകാര്യ കന്പനികൾ നടപ്പാക്കുന്ന ഇത്തരം പദ്ധതികൾ ജന വിരുദ്ധവും ഭരണഘടനാവിരുദ്ധവും പരിസ്ഥിതി പഠനം പോലും നടത്താതെ ജനങ്ങളെ കുടിയൊഴിപ്പിക്കലാണെനും അദ്ദേഹം ആരോപിച്ചു.
വലപ്പാട് ആന വിഴുങ്ങി സെന്ററിൽ നാട്ടിക – വലപ്പാട് എൻഎച്ച് 66 ദേശീയപാതകർമ്മസമിതിയുടെ 93 -ാം ദിവസത്തെ റിലേ സത്യാഗ്രഹ സമരപ്പന്തലിൽ ഭരണഘടന സംരക്ഷണയാത്രക്ക് നൽകിയ സ്വീകരണത്തിൽ സാരിക്കുകയായിരുന്നു അദ്ദേഹം. ഗംഗാനദിയുടെ ശുചീകരണത്തിന് വേണ്ടി 112 ദിവസം നിരാഹാര സമരം ചെയ്ത് അഗർവാൾ സ്വാമി മരിച്ചത് ബിജെപി ഭരിക്കുന്ന നാട്ടിലാണ്. ഗംഗയുടെ പേരിൽ മുതല കണ്ണീരൊഴുക്കുന്ന ബിജെപി സർക്കാരിന്റെ അനാസ്ഥയാണ് കാരണം.
നാഷണൽ അലൈൻസ് പീപ്പിൾസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കാശ്മീരിൽ നിന്ന് കന്യാകുമാരിയിലേക്ക് നടത്തുന്ന ജാഥാ അംഗങ്ങളെ മീരാസംഘമിത്രാ – ആന്ധ്ര, കുസമം ടീച്ചർ- കേരളം എന്നിവർ പരിചയപ്പെടുത്തി. കെ.എച്ച്.മി ഷോ ആമുഖ പ്രഭാഷണം നടത്തി. ഹാഷിം ചേന്ദം പിള്ളി സ്വാഗതം പറഞ്ഞു.