സുഡാനി ഫ്രം നൈജീരിയ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനം കീഴടക്കിയ നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാളത്തിലേക്ക്. മലയാളി പ്രേക്ഷകര്‍ സ്‌നേഹപൂര്‍വം സുഡുമോന്‍ എന്നു വിളിക്കുന്ന സാമുവല്‍ റോബിന്‍സണ്‍ ഇക്കുറി വില്ലനായിട്ടാണ് അഭിനയിക്കുകയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുങ്ക് ചിത്രമൊരുക്കിയ പാര്‍ഥസാരഥിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പര്‍പ്പിള്‍ എന്ന് പേരിട്ട സിനിമയില്‍ വിഷ്ണു വിനയന്‍, വിഷ്!ണു ഗോവിന്ദ്, ഋഷി പ്രകാശ്, മെറിന മൈക്കിള്‍, നിഹാരിക തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ക്യാമ്പസ് ചിത്രമായിട്ടാണ് പര്‍പ്പിള്‍ ഒരുക്കുക. പ്രതിഫലക്കാര്യത്തില്‍ നിര്‍മാതാക്കള്‍ക്കെതിരേ സാമുവല്‍ രംഗത്ത് വന്നത് മുമ്പ് വാര്‍ത്തയായിരുന്നു. ഒടുവില്‍ നിര്‍മാതാക്കള്‍ തന്നെ പ്രശ്‌നം രമ്യമായി പരിഹരിക്കുകയായിരുന്നു. എന്തായാലും സുഡുമോന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് മലയാളികള്‍.