കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം കൊള്ളയുമായി ബന്ധപ്പെട്ടു മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കുകൂടി സസ്പെന്ഷന്. സൗത്ത് വയനാട് ഡിവിഷന് ഫോറസ്റ്റ് ഓഫീസര്‍ ഷജന കരീം, കല്‍പ്പറ്റ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ എം. സജീവന്, ഗ്രേഡ് ഡെപ്യൂട്ടി ബീരാന്‍കുട്ടി എന്നിവരെയാണ് ഇന്ന് സസ്പെന്‍ഡ് ചെയ്തത്.
കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ കെ.നീതുവിനെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ഇതോടെ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ എണ്ണം ഒമ്പതായി.നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്ട്ടിന് ലോവലിനാണ് സൗത്ത് വയനാട് ഡിവിഷന്റെ താല്കാലിക ചുമതല നല്‍കിയിട്ടുള്ളത്.
ഫ്ളയിംഗ് സ്ക്വാഡിന്റെ താല്കാലിക ചുമതല താമരശേരി ആര്‍ഒ വിമലിനും. അനധികൃത മരം മുറിക്കു വഴിവച്ച നടപടികളും കേസെടുത്തതിനുശേഷം മരം മുറി തുടരാന്‍ ഇടയാക്കിയതുമാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നടപടിക്ക് കാരണമായത്.സുഗന്ധഗിരി വനഭൂമിയില്‍നിന്ന് 126 മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ വിജലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്പെന്ഷന് നടപടികള്‍ ഉണ്ടായിട്ടുള്ളത്.
18 വനം വകുപ്പു ജീവനക്കാര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്നാണ് അപേന്വഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇവര്‍ക്കെതിരെയെല്ലാം നടപടിക്കു സാധ്യതയുണ്ട്. പരിശോധനകള്‍ ഒന്നുമില്ലാതെ മരം മുറിക്കാന്‍ അനുമതി നല്കല്, കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും തട കടത്തി കൊണ്ടുപോകലിന് ഇടയാക്കി തുടങ്ങിയ കുറ്റങ്ങളാണ് ഉദ്യോഗസ്ഥര്ക്കെതിരേ ആരോപിച്ചിട്ടുള്ളത്.
സൗത്ത് ഫോറസ്റ്റ് ഡിവിഷനില്‍ 20 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതിന്റെ മറവിലാണ് 126 മരങ്ങള്‍ മുറിച്ചുമാറ്റിയത്.1986-ല്‍ ഈ ഭൂമി ഭൂരഹിതരായ ആദിവാസികള്‍ക്കു കൈമാറിയെങ്കിലും സര്‍ക്കാര്‍ ഇതുവരെ േനാട്ടിഫിക്കേഷന് ഇറക്കാത്തതിനാല്‍ ഇപ്പോഴും വനഭൂമിയാണ്. കേസിലെ പ്രതികളായ കണിയാമ്പറ്റ കാഞ്ഞിരംകോട്ടില് ഹൗസില്‍ പ്രിന്‍സ്, വൈത്തിരി പകര്ക്കകത്ത് ഹൗസില്‍ അബു താഹിര്‍, കോഴിേക്കാട് ദ്വാരക സ്വദേശി സുധീര്‍കുമാര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.